പ്രമേഹ രോഗികള്‍ക്കും ഇനി മുതല്‍ മധുരം കഴിക്കാന്‍ കഴിയുമെന്ന് ഡയബറ്റോളജിസ്റ്റ് ഡോ സുജിത് ചന്ദ്രന്‍ പറഞ്ഞു. നൂതന ഭക്ഷണ ക്രമീകരണങ്ങളും നവീന ചികിത്സാ പദ്ധതികളും വഴിയാണ് പ്രമേഹ നിയന്ത്രണം സാധ്യമാകുന്നതെന്നും ഡോക്ടര്‍ സുജിത്ത് പറഞ്ഞു. ഏറ്റുമാനൂര്‍ അതിരമ്പുഴ റോഡില്‍ കോടതിപ്പടിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ സുജിത്ത് ക്ലിനിക്കില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും രോഗ പരിശോധനയും ബോധവത്കരണ സെമിനാറും ഡോക്ടറുടെ മേല്‍നോട്ടത്തില്‍ സംഘടിപ്പിച്ചു. പ്രമേഹ രോഗികള്‍ക്കായി ഞായറാഴ്ച നടന്ന പ്രമേഹ ഒബിസിറ്റി മെഡിക്കല്‍ ക്യാമ്പില്‍ നിരവധി പേര്‍ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായെത്തി. രോഗിയുടെ ശരീരത്തില്‍ പ്രത്യേക ചിപ്പ് ഘടിപ്പിച്ചു കൊണ്ട് രക്തത്തിലെ ഷുഗര്‍ വ്യതിയാനങ്ങള്‍ നിരീക്ഷിച്ച് സി.ജി.എം സംവിധാനത്തിലൂടെ വിലയിരുത്തിയാണ് ഭക്ഷണക്രമങ്ങളും ചികിത്സ രീതിയും ക്രമീകരിക്കുന്നതെ ഡോക്ടര്‍ പറഞ്ഞു. ക്യാമ്പിനോടനുബന്ധിച്ച് സൗജന്യമായ പ്രമേഹ, തൈറോയ്ഡ്, കൊളസ്‌ട്രോള്‍ പരിശോധനകളും ഡയറ്റീഷ്യന്‍ കണ്‍സള്‍ട്ടിങ്ങും ഉണ്ടായിരുന്നു.





0 Comments