ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര സങ്കേതത്തില്‍ വാട്ടര്‍ കൂളര്‍ സ്ഥാപിച്ചു. ക്ഷേത്രത്തിനു മുന്നിലെ കല്യാണ മണ്ഡപത്തോട് ചേര്‍ന്നാണ് ശുദ്ധജല കുടിവെള്ളം ലഭ്യമാക്കുന്ന കൂളര്‍ സ്ഥാപിച്ചത്. ഫെഡറല്‍ ബാങ്ക് ഏറ്റുമാനൂര്‍ ശാഖയാണ് ക്ഷേത്ര ഉപദേശക സമിതിയുടെ അഭ്യര്‍ത്ഥന പരിഗണിച്ച് വാട്ടര്‍ കൂളര്‍ നല്‍കിയത്. ഫെഡറല്‍ ബാങ്ക് കോട്ടയം റീജിയണല്‍ ഹെഡ് മാസ്റ്റര്‍ മിനിമോള്‍ ലിസ് തോമസ്, ഏറ്റുമാനൂര്‍ ബ്രാഞ്ച് മാനേജര്‍ അമ്പിളി. കെ എന്നിവരാണ് ഉപദേശക സമിതിക്ക് വാട്ടര്‍ കൂളര്‍ കൈമാറിയത്. മഹാദേവക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് പ്രൊഫസര്‍ ശങ്കരന്‍ നായര്‍, സെക്രട്ടറി സോമന്‍ ഗംഗാധരന്‍, അംഗങ്ങളായ സഞ്ജയന്‍, മോഹന്‍ദാസ്, ശശിധരന്‍ നായര്‍, ദിലീപ് മാളിയേക്കല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കു ചേര്‍ന്നു.





0 Comments