ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നു. തെരുവുനായ നിയന്ത്രണ ത്തിനായി ABC പദ്ധതി നടപ്പാക്കാത്തത് നായകളുടെ ശല്യം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. നായ്ക്കളെ വന്ധ്യംകരണം നടത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയ്ക്കായി നഗരസഭ അഞ്ചു ലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാല്‍ പദ്ധതി നടപ്പിലാക്കാതെ വന്നതോടെ ഏറ്റുമാനൂര്‍ നഗരത്തില്‍ തെരുവുനായ്ക്കള്‍ വര്‍ധിക്കുകയാണ്. പദ്ധതി വൈകുന്നതില്‍ ആശങ്കയുണ്ടെന്ന് നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ് പറഞ്ഞു. പ്രൈവറ്റ് ബസ് സ്റ്റേഷനിലും പരിസരങ്ങളിലും ക്ഷേത്ര മൈതാനത്തോട് ചേര്‍ന്ന കോവില്‍ പാടം റോഡ്, മത്സ്യ മാര്‍ക്കറ്റ്, അറവുശാല, കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ പരിസരങ്ങളിലും തെരുവനായകളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. സംസ്ഥാനത്ത് വീണ്ടും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുമ്പോള്‍ പൊതുസമൂഹത്തില്‍ വലിയ ആശങ്കയാണ് ഉണ്ടായിരിക്കുന്നത്. ഏറ്റുമാനൂര്‍ നഗരസഭയില്‍ തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ വൈകുമ്പോള്‍ നഗരസഭാ ഓഫീസില്‍ സമീപവും നായ ശല്യം രൂക്ഷമാണ്. കാല്‍നട യാത്രക്കാര്‍ക്ക് വലിയ ഭീഷണിയാണുണ്ടാകുന്നത്.





0 Comments