Breaking...

9/recent/ticker-posts

Header Ads Widget

ക്ഷേത്ര ഭൂമി കയ്യേറിയതായ ആക്ഷേപം അടിസ്ഥാന രഹിതമാണെന്ന് ഏറ്റുമാനൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് എന്‍.പി. തോമസ്



ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര ഭൂമി വ്യാപാര ഭവന്‍ കയ്യേറിയതായ ആക്ഷേപം അടിസ്ഥാന രഹിതമാണെന്ന് ഏറ്റുമാനൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് എന്‍.പി. തോമസ് പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിയന്ത്രണത്തില്‍ 1200 അംഗങ്ങളുള്ള സംഘടനയായ ഏറ്റുമാനൂര്‍ വ്യാപാരഭവന് കയ്യേറ്റ താല്പര്യമില്ലെന്നും, ദേവസ്വം ബോര്‍ഡിനോ പൊതുമരാമത്ത്  റവന്യൂ വകുപ്പുകള്‍ക്ക് കയ്യേറ്റം സംബന്ധിച്ച് അന്വേഷിക്കാവുന്നതാണെന്നും ഏതെങ്കിലും തരത്തില്‍ കയ്യേറ്റം ഉണ്ടെങ്കില്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്നും  എന്‍.പി. തോമസ് പറഞ്ഞു. ഏറ്റുമാനൂര്‍ ദേവസ്വത്തിന്  അന്യാധീനപ്പെട്ട സത്രം ഭൂമി തിരികെ ലഭിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏറ്റുമാനൂര്‍ നഗരസഭ കൗണ്‍സിലര്‍  സുരേഷ് വടക്കേടം, ബിജെപി ഏറ്റുമാനൂര്‍ മണ്ഡലം പ്രസിഡണ്ട്  മഹേഷ് രാഘവന്‍, ക്ഷേത്ര ഉപദേശക സമിതി മുന്‍ സെക്രട്ടറിയും ശ്രീ മഹാദേവ സാംസ്‌കാരിക സമിതി സെക്രട്ടറിയുമായ കെ. എന്‍.ശ്രീകുമാര്‍, ബിജെപി നേതാവ് ഷിന്‍ ഗോപാല്‍ എന്നിവര്‍ വ്യാപാര ഭവനിലെത്തി എന്‍.പി.തോമസുമായി ചര്‍ച്ച നടത്തി. വ്യാപാരഭവന്റെ ഗേറ്റിനു പുറത്തു നിര്‍മ്മിച്ച സെക്യൂരിറ്റി കാബിന്‍ പൊളിച്ചു നീക്കണമെന്ന് നിലപാടാണ് സുരേഷ് വടക്കേടം അടക്കമുള്ളവര്‍ ആവശ്യപ്പെട്ടത്. ഈ വിഷയം സംബന്ധിച്ച് ചര്‍ച്ച ചെയ്യുവാന്‍ വ്യാപാരഭവന്റെ  ഭരണസമിതി യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കും. കയ്യേറ്റ  സ്ഥലം വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡും, വ്യാപാര ഭവന് കത്ത് നല്‍കിയിരുന്നു.




Post a Comment

0 Comments