കടത്തിണ്ണയില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര മൈതാനത്തോട് ചേര്‍ന്നു വ്യാപാര സ്ഥാപനത്തിനു മുന്നിലാണ് രാവിലെ 8 മണിയോടെ 75 വയസ്സിനു മേല്‍ പ്രായമുള്ള വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി ക്ഷേത്ര പരിസരത്തെ കടത്തിണ്ണകളില്‍ അന്തിയുറങ്ങിയിരുന്ന കറുപ്പുന്തറ സ്വദേശിയായ കുട്ടന്‍ എന്നയാളാണ് മരണമടഞ്ഞത്. ഇയാള്‍ മേസ്തിരി പണിക്കാരനായിരുന്നു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സുരേഷ് വടക്കേടം, രശ്മി ശ്യാം എന്നിവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി. മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.





0 Comments