വിശ്വബ്രാഹ്‌മണ സൊസൈറ്റി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി , +2, ബിരുദ ,ബിരുദാനന്തര പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും അനുമോദനവും നടന്നു. ഏറ്റുമാനൂര്‍ ബ്രാഹ്‌മണ സമൂഹമഠത്തില്‍ നടന്ന അവാര്‍ഡ് ദാന സമ്മേളനം വിശ്വ ബ്രാഹ്‌മണ ഏകോപന സമിതി സംസ്ഥാന രക്ഷാധികാരി കെ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. സൊസൈറ്റി പ്രസിഡന്റ് എ.എ. രാജന്‍ അധ്യക്ഷ നായിരുന്നു. വിദ്യാഭ്യാസ ഉപസമിതി പ്രസിഡന്റ് കേണല്‍ കെ.എന്‍ വെങ്കിടന്‍ ആചാരി മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ജി.നടരാജന്‍,സംഘടന ഭാരവാഹികളായ എ.സി. രാജന്‍, രവീന്ദ്രന്‍ ആചാരി, അജിത ഗോപകുമാര്‍, കെ.കെ വിജയന്‍, കെ.സി ധനപാലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments