Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ 4 പഞ്ചായത്തുകളെ രണ്ടാം കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയതായി മന്ത്രി വി.എന്‍ വാസവന്‍ .



ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ 4 പഞ്ചായത്തുകളെ രണ്ടാം കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയതായി മന്ത്രി വി.എന്‍ വാസവന്‍ . അറിയിച്ചു.അയ്മനം, ആര്‍പ്പുക്കര, കുമരകം, നീണ്ടൂര്‍ എന്നീ പഞ്ചായത്തുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച കൃഷിവകുപ്പിന്റെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറക്കി. ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകള്‍ രണ്ടാം കുട്ടനാട് പാക്കേജ് പദ്ധതിയുടെ ഭാഗമാക്കണമെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ആവശ്യം ഉന്നയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന ആസൂത്രണ ബോര്‍ഡും കിഫ്ബിയും ബന്ധപ്പെട്ട വകുപ്പുകളും റീബില്‍ഡ് കേരളയും ഏകോപിച്ച് നടപ്പാക്കുന്ന കുട്ടനാടിന്റെ രണ്ടാം പാക്കേജ് സമഗ്ര വികസന പദ്ധതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാക്കേജ് പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കുട്ടനാട് വികസന ഏകോപന കൗണ്‍സിലാണ് ഏകോപിക്കുന്നത്.  അടിസ്ഥാന സൗകര്യ വികസനം, ടൂറിസം, ഉത്തരവാദിത്വടൂറിസം പദ്ധതികളുടെ വിജയകരമായ നടത്തിപ്പിലൂടെ  വികസനം സാധ്യമാക്കുക. ഉള്‍നാടന്‍ ജലഗതാഗത വികസനം  തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ പദ്ധതി മുന്നോട്ടുവെയ്ക്കുന്നത്. കൃഷി, മൃഗസംരക്ഷണം, മത്സ്യവികസനം എന്നിവയുടെ സംയോജിത കൃഷിരീതികള്‍ അവലംബിക്കുക, മത്സ്യബന്ധന തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്കിടയില്‍ സ്വയംസഹായ സംഘങ്ങള്‍ വ്യാപിപ്പിക്കുക തുടങ്ങിയവയും പാക്കേജിന്റെ ഭാഗമാണ്.പാക്കേജിന്റെ ഭാഗമായി വേമ്പനാട്ട് കായലിലടക്കം വിവിധ ഭാഗങ്ങളിലെ തോടുകളും മറ്റ് ജലപാതകളും വൃത്തിയാക്കി ബണ്ടുകള്‍ ശക്തിപ്പെടുത്തി സംരക്ഷിക്കാനായി 137 കോടിരൂപ വകയിരുത്തിയിട്ടുണ്ട്. ഇതിനു പുറമെ പദ്ധതിയുടെ ഭാഗമെന്നോണം പാടശേഖരങ്ങളുടെ പുറംബണ്ട് നിര്‍മ്മാണത്തിന് 100 കോടി രൂപയും മാറ്റി വച്ചിട്ടുണ്ട് . കാര്‍ഷികമേഖലയുടെ വളര്‍ച്ചയും കര്‍ഷകവരുമാനത്തിന്റെ തോതും വര്‍ധിപ്പിക്കുക, വേമ്പനാട് കായല്‍വ്യവസ്ഥയെ പാരിസ്ഥിതിക ആഘാതങ്ങള്‍ താങ്ങാന്‍ കഴിയുന്ന സ്ഥിതിയിലാക്കുക, പ്രദേശവാസികളെ സുരക്ഷിതമായി ജീവിക്കാന്‍ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പദ്ധതി നടപ്പിലാവുന്നതിലൂടെ സാധ്യമാവുകയെന്ന്  മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.  കാര്‍ഷികമേഖലയിലും അവിടുത്തെ ജനജീവിതത്തിലും സമഗ്രമായ ഇടപടെലാകും ഇതുവഴി ഉണ്ടാകുന്നത്.ഈ പ്രദേശത്തിന്റെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് അവയ്ക്കുള്ള പരിഹാര നിര്‍ദ്ദേശവുമായാണ് രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിക്കുന്നത്. കാലങ്ങളായി ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനാകും എന്നാണ് പ്രതീക്ഷിക്കുന്ന തെന്നും മന്ത്രി വി.എന്‍ വാസവന്‍വ്യക്തമാക്കി




Post a Comment

0 Comments