Breaking...

9/recent/ticker-posts

Header Ads Widget

കായികതാരങ്ങള്‍ക്ക് സ്വീകരണം നല്‍കി



ഗോവയില്‍ നടന്ന സൗത്ത് ഏഷ്യന്‍ കുങ്ഫു ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് അഭിമാനകരമായ നേട്ടം. ഇന്ത്യയ്ക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിക്കൊടുക്കുന്നതില്‍ കേരള താരങ്ങള്‍ വലിയ പങ്കാണ് വഹിച്ചത്. കേരളത്തില്‍ നിന്ന്  പതിനേഴ് പേരാണ് മത്സരങ്ങളില്‍ പങ്കെടുത്തത്.  പതിനാല് സ്വര്‍ണ്ണമെഡലും പത്ത് വെള്ളിമെഡലും 6 വെങ്കലവുമാണ് കേരള താരങ്ങള്‍ നേടിയെടുത്തത്.  കോട്ടയത്ത്  റയില്‍വേ സ്റ്റേഷനില്‍ കായികതാരങ്ങള്‍ക്ക് സ്വീകരണം നല്‍കി. മാത്യു,റോഷിന്‍,എലിസബത്ത്,ബിജോ,മിനിമോള്‍,ബിജു, സാബു തുടങ്ങിയവര്‍ നേതൃത്വം നല്കി. കാരാപ്പുഴയില്‍ ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്റ് സ്പോഴ്സ് യോഗ കോഴ്സിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് വിജയികളെ അനുമോദിച്ചു.കാരാപ്പുഴ ജി.എച്ച്.എസ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജേതാക്കളായ കുങ്ഫു മാസ്റ്റര്‍ സുധീഷ് കുമാര്‍ കുറിച്ചി, ദ്രോണസൂര്യ സുധീഷ്, ശ്രീഹരി പുതുപ്പള്ളി എന്നിവരെയാണ് അനുമോദിച്ചത്. ജില്ലാ സ്‌കോള്‍ കേരളാ റിസോഴ്സ് പേഴ്സണ്‍മാരായ ശ്യാമള എം.എന്‍, ശ്രീലത റ്റി.ആര്‍,ക്ലാസ് പ്രതിനിധികളായ ആര്‍ സഞ്ജയാനന്ത് ,തേജസ്,സുജ ലക്ഷ്മി തുടങ്ങിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.




Post a Comment

0 Comments