കടപ്പൂര് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ കാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ചുള്ള ബോധവത്കരണവുമായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. മണ്‍സൂണും കുട്ട്യോളും എന്ന ശില്‍പശാലയില്‍ കാലാവസ്ഥാ മാറ്റങ്ങള്‍, വിവരശേഖരണം, വിവര വിശകലനം എന്നിവയെക്കുറിച്ച് ബോധവത്കരണം നടത്തി. ശില്‍പശാല ഡി.പി.സി കെ.ജെ പ്രസാദ് ഉദ്ഘാടനം ചെയ്തു. ക്രമരഹിതമായ ഇന്ത്യന്‍ മണ്‍സൂണും, സവിശേഷതകളും എന്ന വിഷയത്തെ അധികരിച്ച് ഡോക്ടര്‍ എം.ജി. മനോജ് ക്ലാസ് നയിച്ചു. സമഗ്ര ശിക്ഷ കേരളം, കേരളത്തിലെ 240 ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ 'കേരള സ്‌കൂള്‍ വെതര്‍ ' എന്ന പേരില്‍ സ്‌കൂള്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയുണ്ടായി. കോട്ടയം ജില്ലയിലെ 13 വിദ്യാലയങ്ങളില്‍ ഇത് കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. സ്‌കൂള്‍ കാലാവസ്ഥാ കേന്ദ്രത്തില്‍ മഴമാപിനി, അന്തരീക്ഷത്തിലെ ആപേക്ഷിക ആര്‍ദ്രത അളക്കുന്നതിനുള്ള വെറ്റ് & ഡ്രൈ ബള്‍ബ് തെര്‍മോ മീറ്റര്‍, കാറ്റിന്റെ ദിശ അറിയാന്‍ സഹായിക്കുന്ന വിന്‍ഡ് വെയ്ന്‍, കാറ്റിന്റെ വേഗത അറിയാന്‍ സഹായിക്കുന്ന കപ്പ് അനിമോമീറ്റര്‍, അന്തരീക്ഷത്തിലെ ഉയര്‍ന്ന താപനിലയും കുറഞ്ഞ താപനിലയും അളക്കുന്നതിനുള്ള Six'ട മാക്‌സിമം മിനിമം തെര്‍മോ മീറ്റര്‍ എന്നീ ഉപകരണങ്ങളാണ് ഉള്ളത്. കോട്ടയം ജില്ലയില്‍ കാലാവസ്ഥാ കേന്ദ്രം ഉള്ള വിദ്യാലയങ്ങളില്‍ നിന്നു 2 പ്രതിനിധികള്‍ വീതം ശില്‍പശാലയില്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ബിനോയ് വര്‍ഗീസ് യോഗത്തില്‍ അധ്യക്ഷനായിരുന്നു. ഡോ. നോയല്‍ മാത്യൂസ് വിശദീകരണം നടത്തി. വി.എന്‍ സായ് രാജ് ദിനാവസ്ഥാ ഉപകരണങ്ങള്‍ പരിചയപ്പെടുത്തി. പഠന പ്രവര്‍ത്തനങ്ങള്‍ കടപ്പൂര് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ ജ്യോഗ്രഫി അദ്ധ്യാപകന്‍ ബിനോയ് വി.വി നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് ദീപ സേതുനാഥ്, കുറവിലങ്ങാട് ബി.ആര്‍.സിയിലെ പ്രൊജക്ട് കോഡിനേറ്റര്‍ സതീഷ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments