കല്ലറ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് ഗ്രാമസഭ, പെരുംതുരുത്ത് ഗവണ്മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തൊട്ടുങ്കല്‍ അധ്യക്ഷനായിരുന്നു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയികളായവര്‍, ഹരിത കര്‍മ സേന അംഗങ്ങള്‍, തുടങ്ങിയവരെ അനുമോദിച്ചു. വാര്‍ഡ് മെമ്പര്‍ അമ്പിളി മനോജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജിഷ രാജപ്പന്‍ നായര്‍, സി ഡി എസ് മെമ്പര്‍ ഷിമ, എഡിഎസ് പ്രസിഡന്റ് ദീപ ഷാജി, സെക്രട്ടറി അജിത തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments