കരൂര്‍ പഞ്ചായത്തിലെ കുടക്കച്ചിറയിലെ പാറമടകള്‍ക്ക് പഞ്ചായത്ത് ഭരണസമിതി സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നതായി ഭരണസമിതിയംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ നിയമങ്ങള്‍ അനുമതിച്ചാണ് സെക്രട്ടറി ലൈസന്‍സ് നല്‍കിയത്.എന്നാല്‍ ലൈസന്‍സ് സ്റ്റേ ചെയ്തു കൊണ്ട് പഞ്ചായത്ത് ഭരണ സമിതി ജനങ്ങള്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാര്‍ ചിലര്‍ ശ്രമിക്കുന്ന തിന്റെ ഭാഗമായാണ് ചിലര്‍ പഞ്ചായത്ത് പടിക്കല്‍ സമരവും ഭരണ സമിതിയെ അധിക്ഷേപിക്കുകയും ചെയ്യുന്നതെന്നും പഞ്ചായത്ത് അംഗങ്ങള്‍ പറഞ്ഞു. കൂവയ്ക്കല്‍ സെന്റ് തോമസ് മൗണ്ട് , കുടക്കച്ചിറ എന്നിവിടളിലെ പാറമടകള്‍ക്ക് നിയമാനുസൃതമുള്ള അനുമതിയാണ് സെകട്ടറി നല്‍കിയതെങ്കിലും ഭരണസമിതി ലൈസന്‍സ് റദ്ദു ചെയ്യുകയായിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ മഞ്ജു ബിജു, വൈസ് പ്രസിഡന്റ് ബെന്നി വര്‍ഗീസ് മുണ്ടത്താനം, ആനിയമ്മ ജോസ്, സാജു ജോര്‍ജ് , വത്സമ്മ തങ്കച്ചന്‍ ,പ്രേമ കൃഷ്ണസ്വാമി, ലിന്റണ്‍ ജോസഫ് സീനാ ജോണ്‍, സ്മിത ഗോപാലകൃഷ്ണന്‍, ഗിരിജ ജയന്‍ എന്നിവര്‍പങ്കെടുത്തു.





0 Comments