കരൂര്‍ പഞ്ചായത്തില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി മൂന്നു പാറമടകള്‍ക്ക് അനുമതി നല്‍കിയതായി പരാതി. കുടക്കച്ചിറ, വലവൂര്‍, ചക്കാമ്പുഴ ഭാഗങ്ങളിലാണ് പാറമടകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചിരി ക്കുന്നത്. പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന തരത്തില്‍ പാറമടകള്‍ ആരംഭിക്കാനുള്ള നിക്കത്തിനെതിരെ നാട്ടുകാര്‍ ചേര്‍ന്ന് രൂപീകരിച്ച സംയുക്ത സമര സമിതി സമരരംഗത്തിറങ്ങുകയാണെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സെന്റ് തോമസ് മൗണ്ടിനും, കൂവയ്ക്കല്‍ ശ്രീധര്‍മ്മ ശീസ്താ ക്ഷേത്രത്തിനും, ട്രിപ്പിള്‍ IT അടക്കം നിരവധി സ്ഥാപനങ്ങള്‍ക്കും അപകട ഭീഷണിയാകുന്ന തരത്തില്‍ പാറമടയ്ക്ക് അനുമതി നല്‍കിയതിനെതിരെ സംയുക്ത സമരസമിതി ശനിയാഴ്ച കരൂര്‍ പഞ്ചായത്ത് ഓഫീസിനുമുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തും. ജനകീയ ധര്‍ണയും പ്രതിഷേധ സമ്മേളനവും സംവിധായകന്‍ ഭദ്രന്‍ ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി പ്രവര്‍ത്തകരും ജനനേതാക്കളും കലാ സാഹിത്യ പ്രവര്‍ത്തകരും പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ഭാരവാഹികളായ പ്രൊഫസര്‍ ജോര്‍ജ് ജോസഫ്, കണ്‍വീനര്‍മാര്‍ മാത്യു വാഴക്കാട്ട്, ബിജു പള്ളിക്കുന്നേല്‍, ഡെന്നിസ്സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.





0 Comments