കിടങ്ങൂര്‍ സൗത്ത് ഭാരതീയ വിദ്യാമന്ദിരം സ്‌കൂളില്‍ നിറപ്പകിട്ടാര്‍ന്ന പരിപാടികളോടെ പ്രവേശനോത്സവം നടന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ അധ്യാപകരും പിടിഎ ഭാരവാഹികളും ജനപ്രതിനിധി കളും ചേര്‍ന്ന് നവാഗതരെ സ്‌കൂളിലേക്ക് ആനയിച്ചു. മധുരപലഹാരങ്ങള്‍ നല്‍കി ആദ്യ ദിനം മധുരതരമാക്കി. തുടര്‍ന്ന് പ്രവേശനോത്സവ പരിപാടികളുടെ ഉദ്ഘാടനം കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു നിര്‍വ്വഹിച്ചു. ജില്ലാപഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് കുമാര്‍ പൂതമന, സ്‌കൂള്‍ മാനേജര്‍ ദിലീപ് കുമാര്‍,പിടിഎ പ്രസിഡന്റ് മനോജ്, ഹെഡ്മിസ്ട്രസ് മായ എസ് തെക്കേടം തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments