വേദഗിരി കലിഞ്ഞാലി ശ്രീ മഹാദേവ ക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠയ്കായുള്ള തേക്കു മരവുമായി ദാരു പരിഗ്രഹം കൊടിമര ഘോഷയാത്ര ഭക്തിയുടെ നിറവില്‍ നടന്നു. ധ്വജപ്രതിഷ്ഠയ്കായുള്ള തേക്കുമരം കോട്ടയം മൂലവട്ടം മേച്ചേരി ചിറത്താഴെ വാസുദേവന്‍ നായരുടെ പുരയിടത്തില്‍ നിന്നാണ് മുറിച്ചത്. തന്ത്രിമുഖ്യന്‍ കുമരകം ഗോപാലന്‍ തന്ത്രി, ക്ഷേത്രം സ്ഥപതി കൊടുങ്ങല്ലൂര്‍ കെ യു ദേവദാസ്, ശില്പിമാരായ മാന്നാര്‍ അനന്തന്‍ ആചാരി, കോഴിക്കോട് ശശിധരന്‍ ആചാരിഎന്നിവരുടെ കാര്‍മികത്വത്തിലാണ് വെള്ളിയാഴ്ച രാവിലെ ധ്വജ പ്രതിഷ്ഠയ്ക്കുള്ള തേക്കുമരം മുറിച്ചെടുക്കുന്ന ചടങ്ങ് നടന്നത്. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് തേക്കുമരംക്ഷേത്ര സന്നിധിയില്‍ എത്തിച്ചത്. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര സന്നിധിയില്‍ ലോഷയാത്രയ്ക്ക് സ്വീകരണം നല്‍കി. ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ പ്രൊഫസര്‍ ശങ്കരന്‍ നായര്‍ സെക്രട്ടറി സോമന്‍ ഗംഗാധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് കാണക്കാരി വഴി വേദഗിരി ശ്രീധര്‍മ്മശാസ്താ ക്ഷേത്ര സന്നിധിയില്‍ എത്തിയ ശേഷം അവിടെ നിന്നും താലപ്പൊലി ഘോഷയാത്രയുടെ അകമ്പടിയോടെയാണ് കരിഞ്ഞാലി മഹാദേവ ക്ഷേത്രസന്നിധിയില്‍ എത്തിയത്. കരിഞ്ഞാലി ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ ഉണ്ണികൃഷ്ണന്‍ ഇടശ്ശേരിയില്‍, സന്തോഷ് കിടങ്ങയില്‍, രാജന്‍ പാലത്ത ടത്തില്‍, ശ്യാം വി ദേവ് പുത്തന്‍പുരയ്ക്കല്‍, സത്യദാസ് പൂവം നില്‍ക്കുന്നതില്‍, വിശ്വനാഥന്‍ പനച്ചി കുന്നേല്‍,എന്‍ ആര്‍ ഷാബു, ജഗദമ്മ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നാഗമ്പടം മഹാദേവ ക്ഷേത്രം, പെരുമ്പായിക്കാട്, ഏറ്റുമാനൂര്‍, കാണക്കാരി ഗുരുദേവ ക്ഷേത്രങ്ങള്‍, കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ കൊടിമര ഘോഷയാത്രയ്ക്ക്സ്വീകരണംനല്‍കി.


.webp)


0 Comments