Breaking...

9/recent/ticker-posts

Header Ads Widget

റോഡിലെ വെള്ളക്കെട്ട് കാല്‍നട യാത്രക്കാര്‍ക്കും, വാഹന യാത്രക്കാര്‍ക്കും അപകട ഭീഷണിയാകുന്നു.



ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡില്‍ കോട്ടമുറി ജംഗ്ഷനു സമീപം റോഡിലെ വെള്ളക്കെട്ട് കാല്‍നട യാത്രക്കാര്‍ക്കും, വാഹനയാത്രക്കാര്‍ക്കും അപകട ഭീഷണിയാകുന്നു.  മഴക്കാലമെത്തിയതോടെ രൂപപ്പെട്ട വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ദുരിതമാവുകയാണ്. ഈ ഭാഗത്ത് ഓടകള്‍ ഇല്ലാത്തതും ഡ്രെയിനേജ് സംവിധാനങ്ങള്‍ ഇല്ലാത്തതും ആണ് വെള്ളക്കെട്ട് രൂപപ്പെടുവാന്‍ കാരണമായിരിക്കുന്നത്. വെള്ളക്കെട്ട് റോഡിന്റെ തകര്‍ച്ചയ്ക്കു കാരണമാകുമെന്നും പ്രദേശവാസികളും, വ്യാപാരികളും പറയുന്നു. വികസന പദ്ധതികള്‍ക്കൊപ്പം വെള്ളക്കെട്ട് നീക്കാനും നടപടി വേണമെന്നാണ് ആവശ്യമുയരുന്നു.




Post a Comment

0 Comments