നിരവധി അവാര്‍ഡുകള്‍ നേടിയ നൊമ്പരക്കൂട് എന്ന ചിത്രം വെള്ളിയാഴ്ച തിയറ്ററുകളിലെത്തുന്നു. പ്രശസ്ത സംവിധായകന്‍ ജോഷി മാത്യുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജയ്പൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും, ഹാബിറ്റാറ്റ് ഫിലിം ഫെസ്റ്റിവലിലും, അംഗീകാരങ്ങള്‍ നേടിയ നൊമ്പരക്കൂടിന് ഗോള്‍ഡന്‍ ആര്‍ക് അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ്, അവാര്‍ഡ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്. സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജോഷി മാത്യുവിന്റെ സഹോദരന്‍ സോമു മാത്യുവാണ്. നക്ഷത്രക്കൂടാരവും പത്താം നിലയിലെ തീവണ്ടിയും അടക്കമുള്ള ശ്രദ്ധേയമായ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്റെ നൊമ്പരക്കൂട് അവാര്‍ഡുകളുടെ തിളക്കവുമായാണ് പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്.
0 Comments