പ്രദേശവാസികളുടെ സമയോചിത ഇടപെടല്‍ മൂലമാണ് തീ അണയ്ക്കുവാന്‍ കഴിഞ്ഞത് . വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പ്രധാന വാതില്‍ ഭാഗികമായി കത്തി നശിച്ചു.വീട്ടില്‍ ശിവജിയും ഭാര്യയും കുട്ടികളും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഒരാഴ്ച മുമ്പും ഇതേ പ്രതി ശിവജിയുടെ വീടിനു നേരെ ആക്രമണം നടത്തുകയും വീടിന്റെ മുന്‍വശത്തെ ചില്ലുകള്‍ എറിഞ്ഞു ഉടക്കുകയും ചെയ്തിരുന്നു.. ഇത് സംബന്ധിച്ച് ഏറ്റുമാനൂര്‍ പോലീസില്‍ കുടുംബം പരാതിയും നല്‍കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ വീട്ടില്‍ താമസിക്കുന്നതിന് ജീവ ഭയം ഉണ്ടെന്ന കുടുംബത്തിന്റെ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ മാനസിക ചികിത്സ കേന്ദ്രത്തില്‍ എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഏറ്റുമാനൂര്‍ പോലീസ് അറിയിച്ചു. ഏറ്റുമാനൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഉദയപ്പന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് വടക്കേടം, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു. വേണു പരമേശ്വരന്‍ മുന്‍പും പല കേസുകളിലും പ്രതി ആയിട്ടുള്ള വ്യക്തിയാണ്.
0 Comments