Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി.



കിടങ്ങൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. കിടങ്ങൂര്‍ സൗത്ത് മാന്താടി കവലയ്ക്ക് സമീപം ഏലക്കോടത്ത് വീട്ടില്‍ രമണി എന്ന 70 കാരിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സോമനെ (74) പോലീസ് കസ്റ്റഡിയിലെടുത്തു. ഇളയ മകനെ കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടു. വെളുപ്പിന് ഒന്നരയോടെയാണ് സംഭവം. കിടപ്പുരോഗിയായ ഭാര്യയെയും ഇളയ മകനെയും കൊലപ്പെടുത്തി ആത്മഹത്യ  ചെയ്യാനായിരുന്നു സോമന്‍ ശ്രമിച്ചത്.  

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇളയമകനെ കഴുത്തു ഞെരിച്ചു കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ നിലവിളി കേട്ട് മൂത്തമകന്‍ ഓടിയെത്തി കൊലപാതകശ്രമം തടയുകയായിരുന്നു. രോഗിയായ ഭാര്യയെയും മാനസിക വെല്ലുവിളികള്‍ നേരിടുന്ന മകനെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു സോമന്‍ ശ്രമിച്ചതെങ്കിലും മകന്‍ ഓടിയെത്തിയതു മൂലം ഇളയമകന്‍ രക്ഷപ്പെടുകയായിരുന്നു. മേസ്തിരി പണിക്കാരനാണ് സോമന്‍. കൊലപാതകത്തിനു ശേഷം നിര്‍വികാരനായി വിട്ടില്‍ തന്നെയിരിക്കുകയായിരുന്നു സോമന്‍. കൊലപാതകം നടന്ന വിവരം മൂത്തമകന്‍  സമീപവാസിയായ പഞ്ചായത്തംഗം PT സനില്‍ കുമാറിനെ അറിയിച്ചു.  തുടര്‍ന്ന്  കിടങ്ങൂര്‍ പൊലീസ് സ്ഥലത്തെത്തി സോമനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.


Post a Comment

0 Comments