കേരളത്തിലെ സാമൂഹിക വിരുദ്ധരുടെ അഭയകേന്ദ്രമായി സംസ്ഥാന സര്‍ക്കാര്‍ മാറിയെന്ന് പി.സി ജോര്‍ജ്ജ്. പിണറായിക്കെതിരെ ആരെങ്കിലും ശബ്ദിച്ചാലോ, സമരം നടത്തിയാലോ പ്രതിയാകുമെന്ന അവസ്ഥയാണ് നിലവിലുള്ളത്. കോടതി ഉള്ളതുകൊണ്ട് മാത്രമാണ് താന്‍ പുറത്തിറങ്ങി നടക്കുന്നതെന്നും പി.സി ജോര്‍ജ് കോട്ടയത്ത് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൃഷി, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി സര്‍വ്വ മേഖലയെയും തകര്‍ത്തു കൊണ്ടുള്ള ഭരണമാണ് കഴിഞ്ഞ ഏഴുവര്‍ഷമായി നടക്കുന്നത്. മോന്‍സണ്‍ മാവുങ്കല്‍ വാ തുറന്നാല്‍ ഒരു മന്ത്രിയും, രണ്ട് മുന്‍ മന്ത്രിമാരും, പ്രൈവറ്റ് സെക്രട്ടറിമാരും പ്രതിക്കൂട്ടിലാകുമെന്നും പി സിജോര്‍ജ്ജ്പറഞ്ഞു. കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജിനെതി രെയുള്ള സമരത്തിനു പിന്നില്‍ എസ്ഡിപിഐ ആണെന്നും പി.സി ജോര്‍ജ് പറഞ്ഞു. ഇത്തരം വര്‍ഗ്ഗീയതയ്‌ക്കെതിരെ മുസ്ലീം നേതാക്കള്‍ പ്രതികരിക്കണമെന്നും പി.സി ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി കോളേജിന് നേരെയുള്ള അക്രമമാണ് മുഖ്യന്റെ അമേരിക്കന്‍ പര്യടനം പൊളിച്ചതെന്നും പി.സി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.





0 Comments