Breaking...

9/recent/ticker-posts

Header Ads Widget

കൊഴുവനാല്‍ ഗ്രാമപഞ്ചായത്തില്‍ ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ.




കൊഴുവനാല്‍ ഗ്രാമപഞ്ചായത്തില്‍ ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ രേഖകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍രാജ് നിര്‍വഹിച്ചു. കുടുംബശ്രീ മുഖേനയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പാക്കുക.  സേനാംഗങ്ങളുടെ ഒരു ലക്ഷം രൂപ വരെയുള്ള ചികിത്സാ ചെലവുകള്‍ക്ക് പരിരക്ഷ ലഭിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. രാജേഷ്,  സ്ഥിരം സമിതി അധ്യക്ഷരായ സ്മിത വിനോദ്, രമ്യ രാജേഷ്, മാത്യു തോമസ് പഞ്ചായത്തംഗങ്ങളായ ആലീസ് ജോയ്, ആനീസ് കുര്യന്‍, മഞ്ജു ദിലീപ്, അഡ്വ. ജി. അനീഷ്, പി.സി. ജോസഫ്,  കെ.ആര്‍. ഗോപി, മെര്‍ലി ജെയിംസ്, ലീലാമ്മ ബിജു, സെക്രട്ടറി ജോമോന്‍ തോമസ്, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ രമ്യ രാജേഷ്, വി.ഇ.ഒ. സുദീപ് എന്നിവര്‍ പങ്കെടുത്തു.





Post a Comment

0 Comments