ലഹരി വിരുദ്ധ സന്ദേശവുമായാണ് കുറിച്ചിത്താനം എസ്.കെ.വി എച്ച്.എസ്.എസില്‍ പ്രവേശനോത്സവം നടന്നത്. സ്‌കൂളിലേക്കുള്ള പ്രവേശന വഴിയില്‍ സ്ഥാപിച്ച വലിയ കാന്‍വാസില്‍ കയ്യൊപ്പു പതിച്ച് ലഹരിയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ പങ്കു ചേരുമെന്ന് പ്രതിജ്ഞയെടുക്കുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. വനമാലാ ഓഡിറ്റോറിയത്തില്‍ നടന്ന പ്രവേശനോത്സവ സമ്മേളനത്തിനു ശേഷം നവാഗതരെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്‌കൂളിലേക്ക്് ആനയിച്ചു. പ്രവേശനോത്സവ സമ്മേളനം സ്‌കൂള്‍ മാനേജര്‍ പഴയിടം മോഹനന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. എജ്യൂക്കേഷനല്‍ സൊസൈറ്റി പ്രസിഡന്റ് അനിയന്‍ തലയാറ്റുംപിള്ളി. പഞ്ചായത്തംഗങ്ങളായ ജോസഫ് ജോസഫ്, എം.എന്‍ സന്തോഷ് കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റാണി ജോസഫ്, മുന്‍ പ്രിന്‍സിപ്പല്‍ പി.പി നാരായണന്‍ നമ്പൂതിരി, ഹെഡ്മിസ്ട്രസ് കെ.എന്‍ സിന്ധു, പിടിഎപ്രസിഡന്റ് സി.കെ രാജേഷ് കുമാര്‍, വികസ സമിതി ചെയര്‍മാന്‍ സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മധുരം നല്‍കിയാണ് വിദ്യാര്‍ത്ഥികളെ പുതിയ വിദ്യാലയത്തിലേയ്ക്ക് സ്വാഗതം ചെയ്തത്. ലഹരിവിരുദ്ധ സന്ദേശം വിദ്യാര്‍ത്ഥികളിലെത്തിക്കുന്നതിന്റെ പ്രാധാന്യമുള്‍ക്കൊണ്ടാണ് പ്രവേശനോത്സവ പരിപാടികള്‍ ഒരുക്കിയത്. കുറിച്ചിത്താനം ശ്രീകൃഷ്ണാ പബ്ലിക് സ്‌കൂളിലും പുതുതായെത്തിയ കുരുന്നുകള്‍ക്ക് വര്‍ണാഭമായ വരവേല്‍പാണ് നല്‍കിയത്.
0 Comments