പാലാ പൊന്‍കുന്നം റോഡില്‍ കുറ്റില്ലം ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയില്‍. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ച് മൂന്ന് വര്‍ഷം മുമ്പ് സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രമാണ് എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന സ്ഥിതിയിലായത്. കെ.എസ്.ടി.പി റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയ സ്ഥലത്താണ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. കാത്തിരിപ്പു കേന്ദ്രത്തിന്റെ ഇരുമ്പു തൂണുകളില്‍ പലതവണ വലിയ വാഹനങ്ങള്‍ തട്ടിയതാണ് അപകടാവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ഉപയോഗിക്കുന്ന കാത്തിരിപ്പ് കേന്ദ്രം അടിയന്തരമായി പുനര്‍ നിര്‍മ്മിക്കണമെന്ന് ആവശ്യമുയരുന്നു.





0 Comments