Breaking...

9/recent/ticker-posts

Header Ads Widget

പാലാ മരിയസദനത്തില്‍ പരിസ്ഥിതി ദിനാചാരണവും പേപ്പര്‍ ബാഗ് നിര്‍മാണയൂണിറ്റ് ഉദ്ഘാടനവും



പാലാ മരിയസദനത്തില്‍  പരിസ്ഥിതി ദിനാചാരണവും മരിയസദനം അംഗങ്ങള്‍ക്കായുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പേപ്പര്‍ ബാഗ് നിര്‍മാണയൂണിറ്റ് ഉദ്ഘാടനവും നടത്തപ്പെട്ടു .കേരളാ ഹോട്ടല്‍ &റെസ്റ്റോറന്റ് അസോസിയേഷന്‍  പാലാ യൂണിറ്റില്‍ നടന്നുവരുന്ന മരം ഒരു വരം പദ്ധതി  പ്രകാരം 10 വൃക്ഷ തൈകള്‍ മരിന്നു. റോട്ടറി  ക്ലബ്ബ് സെക്രട്ടറി ബാബു സ്‌കറിയ, ക്ലബ്ബ് പ്രസിഡന്റ് ബിജു ജോര്‍ജ്, ക്ലബ്ബ് അസിസ്റ്റന്റ് ഗവര്‍ണര്‍  മാത്യു ജോസഫ്, റവന്യൂ ഡിസ്ട്രിക്ട് ഡയറക്ടര്‍ ബിജു സ്‌കറിയ, ഡിസ്ട്രിക്ട് ഗവര്‍ണര്‍ ബാബുമോന്‍, ടിസ്സണ്‍ മാത്യു, മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.  എംഎം എന്‍എസ്എസ് കോളേജ് കോന്നി , ബിസിഎം കോളേജ് കോട്ടയം, ബിവിഎം കോളേജ് ചേര്‍പ്പുങ്കല്‍ എന്നീ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ ഒന്നുചേര്‍ന്നുകൊണ്ട് തെരുവ് നാടകംഅവതരിപ്പിച്ചു.




Post a Comment

0 Comments