വിജയപുരം പഞ്ചായത്ത് ഹാളില്‍ സൗജന്യ മറവി രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. വടവാതൂര്‍ ഗ്രേസ് കെയര്‍ ജെറിയാട്രിക് ട്രെയിനിങ് ആന്‍ഡ് ഡെവലപ്പ്‌മെ ന്റ് സെന്ററിലെ ഇന്റേണ്‍ഷിപ് വിദ്യാര്‍ത്ഥികളും വിജയപുരം പഞ്ചായത്തും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മറവി രോഗ നിര്‍ണയ ക്യാമ്പും എക്‌സിബിഷനും വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി റ്റി സോമന്‍കുട്ടി ഉദ്ഘടനം ചെയ്തു. റീനാ ജെയിംസ്, രജനി സന്തോഷ്, ടോളി തോമസ് എന്നിവര്‍ സംസാരിച്ചു . ശാസ്ത്രീയമായ പരിശോധനകളുടെ അടിസ്ഥാനത്തില്‍ മറവിരോഗത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാനും ഓര്‍മ്മക്കുറവ്, മറവി രോഗം എന്നിവയ്ക്കായി നേരത്തെതന്നെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനും വേണ്ടി 45 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീ- പുരുഷന്മാര്‍ക്കായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍ 105 ഓളം ആളുകള്‍പങ്കെടുത്തു.


.webp)


0 Comments