Breaking...

9/recent/ticker-posts

Header Ads Widget

ഗാന്ധിനഗര്‍ മെഡിക്കല്‍ കോളേജ് റോഡിലെ പാതയോരങ്ങളില്‍ തണല്‍മരം നട്ട് പരിപാലിക്കുന്ന പദ്ധതിക്ക് തുടക്കം



ലോക പരിസ്ഥിതി ദിനാചരണത്തിന് മുന്നോടിയായി കോട്ടയം സോഷ്യല്‍ ഫോറസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിനഗര്‍ മെഡിക്കല്‍ കോളേജ് റോഡിലെ പാതയോരങ്ങളില്‍ തണല്‍മരം നട്ട് പരിപാലിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വനമിത്ര അവാര്‍ഡ് ജേതാവും അതിരമ്പുഴ ഗ്രാമപഞ്ചായത്ത് അംഗവുമായ ജോജോ ജോര്‍ജ് ആട്ടയിലാണ് പദ്ധതിയുടെ സംയോജകന്‍. കോട്ടയം നഗരസഭ കൗണ്‍സിലര്‍ സാബു മാത്യു അധ്യക്ഷനായിരുന്നു. കോട്ടയം നഗരസഭ അദ്ധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. നവജീവന്‍ ട്രസ്റ്റി പി.യു തോമസ്, സോഷ്യല്‍ ഫോറസ്ട്രി എ.സി.എഫ് ജയചന്ദ്രന്‍ നായര്‍, ആര്‍.എഫ്.ഒ അധീഷ്,  സോഷ്യല്‍ ഫോറസ്ട്രി ഓഫീസര്‍ അരുണ്‍ കുമാര്‍, മെഡിക്കല്‍ വിദ്യാര്‍ഥികളായ ഹാരിസ് ഹുസൈന്‍, മുഹമ്മദ് ആദില്‍ തുടങ്ങിയവര്‍ പദ്ധതിക്ക് നേതൃത്വം നല്‍കി.





Post a Comment

0 Comments