മീനച്ചില്‍ എയ്ഡഡ് എല്‍ പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച പാചകപ്പുരയുടെയും വാഷിംഗ് യൂണിറ്റിന്റെയും ഉദ്ഘാടനം തോമസ് ചാഴികാടന്‍ എം പി. നിര്‍വഹിച്ചു ളാലം ബ്ലോക്ക് പഞ്ചായത്ത് വികസന പദ്ധതിയിലുള്‍പ്പെടുത്തി ബ്ലോക് പഞ്ചായത്തംഗം റൂബി ജോസ് അനുവദിച്ച 7.5 ലക്ഷം രൂപ ഉപയാഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാജന്‍ മുണ്ടമറ്റം അധ്യക്ഷനാ യിരുന്നു സ്‌കൂള്‍ മാനേജര്‍ ഫാദര്‍ തോമസ് തോട്ടുങ്കല്‍, വാര്‍ഡ് മെമ്പര്‍ ജയ, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് താരമ്മ, പെണ്ണമ്മ ജോസഫ് തുടങ്ങിയവര്‍പങ്കെടുത്തു.





0 Comments