മാര്‍ക്‌സിസ്റ്റ് - ലെനിനിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യാ റെഡ് ഫ്‌ളാഗിന്റെ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനാധിപത്യ സംരക്ഷണ സദസ്സ് കോട്ടയം പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനിയില്‍ നടന്നു. മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണ നടപടിക്കെതിരെയാണ് 'ജനാധിപത്യ സംരക്ഷണ സദസ്സ് ' സംഘടിപ്പിച്ചത്. MLPI - Redflag സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കന്‍ ഉദ്ഘാടനംചെയ്തു. സംസ്ഥാന സെകട്ടറി എം.ഐ ദിലീപ് അധ്യക്ഷനായിരുന്നു.സിപിഎം ജില്ലാ സെക്രട്ടറി എ.വി റസ്സല്‍.സിപിഐ ജില്ലാ സെക്രട്ടറി അഡ്വ വി.ബി ബിനു, ഡിസിസി സെക്രട്ടറി സിബി ചേനപ്പാടി, കെ.സി.എം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു, സി.എസ് രാജു, കെ.ഐ ജോസഫ് വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments