കുറുപ്പുംതറ സെന്റ് സേവിയേഴ്‌സ് എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ എത്തിച്ച അമേരിക്കന്‍ മലയാളി. കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവിയേഴ്‌സ് എല്‍ പി സ്‌കൂളിലെ 1960 കാലഘട്ടത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന മണ്ണാറപ്പാറ സ്വദേശി കുടിലില്‍ ജോസ് എബ്രഹാം ആണ് താന്‍ പഠിച്ച സ്‌കൂളില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. സെന്റ് സേവിയേഴ്‌സ് സ്‌കൂളിലെ എല്‍.കെ.ജി, യു.കെ.ജി വിദ്യാര്‍ത്ഥികള്‍ക്കും എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമായി 23 ടേബിളുകളും ബെഞ്ചും ഒപ്പം 23 കുടകളും 23 ബാഗുകളും ആണ് ആവശ്യക്കാരായ ഗുണഭോക്താക്കളെ കണ്ടെത്തി അദ്ദേഹം ഇന്ന് കൈമാറിയത്. സെന്റ് സേവിയേഴ്‌സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ദേഹം പഠനോപകരണങ്ങള്‍ വിതരണം ചെയ്ത്തിരുന്നു. തന്റെ നാട്ടിലെ ഒരു സ്‌കൂള്‍ എല്ലാ തരത്തിലുള്ള ഭൗതിക പശ്ചാത്തലങ്ങളിലും മുന്നില്‍ നില്‍ക്കുംവിധം പ്രവര്‍ത്തിക്കണമെന്ന ആഗ്രഹമാണ് തന്നെ താന്‍ പഠിച്ച സ്‌കൂളിനോടുള്ള കടപ്പാടുകളിലേക്ക് എത്തിച്ചതെന്ന് ജോസ് എബ്രഹാം പറഞ്ഞു. അദ്ദേഹവും കുടുംബാംഗങ്ങളും ദീര്‍ഘകാലം അമേരിക്കയില്‍ ജോലി ചെയ്തതിനുശേഷം അഞ്ചു വര്‍ഷം മുമ്പാണ് തിരികെ ജന്മനാട്ടില്‍ എത്തിയത്. കുറുപ്പന്തറ സെന്റ് സേവിയേഴ്‌സ് എല്‍ പി സ്‌കൂളിന്റെ ഭൗതിക പശ്ചാത്തലങ്ങള്‍ ഒരുക്കുന്നതിലും മുന്‍ വര്‍ഷങ്ങളില്‍ അദ്ദേഹം വലിയ മുതല്‍ മുടക്കിയുള്ള സേവനങ്ങള്‍ ചെയ്തിരുന്നു.. ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നതിനും സ്‌കൂള്‍ മൈതാനം ഇന്റര്‍ലോക്ക് ടൈല്‍ പാകി വൃത്തിയാക്കുന്നതിനും ജോസ് എബ്രഹാം നടപടികള്‍ സ്വീകരിച്ചിരുന്നു. പഠനോപകരണ വിതരണ ചടങ്ങില്‍ എല്‍ പി വിഭാഗം ഹെഡ്മിസ്ട്രെസ് സിസ്റ്റര്‍ റോസ്മിന്‍ മരിയ, വിന്‍സന്റ് ചിറയില്‍, സിസ്റ്റര്‍ സുജാത തെരേസ്, ഷൈജു പി വര്‍ഗീസ് തുടങ്ങിയവര്‍ ചടങ്ങില്‍പങ്കുചേര്‍ന്നു.


.webp)


0 Comments