പാലാ സഹൃദ സമിതിയുടെ ജൂണ്‍ മാസ സമ്മേളനം ടോംസ് ചേമ്പറില്‍ നടന്നു. സമ്മേളനത്തില്‍ രവി പുലിയന്നൂര്‍ അധ്യക്ഷന്‍ ആയിരുന്നു. അന്തരിച്ച ചിത്രകാരനും കവിയും എഴുത്തുകാരനുമായ എം കെ പ്രഭയെ അനുസ്മരിച്ചു കേരള സാഹിത്യ വേദിയുടെ തകഴി പുരസ്‌കാരം നേടിയ നോവലിസ്റ്റ് ജോസ് മംഗലശ്ശേരി, ഗിരീഷ് കടനാട് പുരസ്‌കാരം നേടിയ മീരാ കൃഷ്ണ എന്നവരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് ആശാന്റെ ദുരവസ്ഥ ഒരു തുടര്‍വായന മീരാകൃഷ്ണ അവതരിപ്പിച്ചു. ചാക്കോ പൊരിയത്ത് രവി പാല, സിന്ധു സജീവ്, വി.എസ് മധുസൂധനന്‍, കെ.എസ് തുളസിനാഥന്‍ , പ്രിയ രാജഗോപാല്‍, ആര്‍ കെ വളളിച്ചിറ, രാകേഷ് മോഹന്‍ കുറിച്ചിത്താനം തുടങ്ങിയവര്‍പങ്കെടുത്തു.


.webp)


0 Comments