Breaking...

9/recent/ticker-posts

Header Ads Widget

പഠനോപകരണ വിതരണവും മെഡിക്കല്‍ സഹായ വിതരണവും



സന്മനസ്സ് കൂട്ടായ്മയുടെ ആഭിമുഖത്തില്‍ പഠനോപകരണ വിതരണവും മെഡിക്കല്‍ സഹായ വിതരണവും  നടന്നു. കഴിഞ്ഞ 16 വര്‍ഷക്കാലമായി പാലാ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സന്മനസ്സ് കൂട്ടായ്മയുടെ പ്രതിമാസ  ചികിത്സാ സഹായം, അരിവിതരണം,  നിര്‍ധരരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണം എന്നിവയാണ് സന്മനസ്സ് പാലാ ഓഫീസില്‍ വച്ച് നടന്നത്. പാലാ രൂപതാ  മുന്‍ സഹായ മെത്രാന്‍  ജേക്കബ് മുരിക്കന്‍ സഹായ വിതരണം നിര്‍വഹിച്ചു.  പാലാ മുനിസിപ്പാലിറ്റിയില്‍പ്പെട്ട 100- ഓളം  കുട്ടികള്‍ക്കാണ് പഠനോപകരണങ്ങള്‍  വിതരണം ചെയ്തത്. സന്മനസ്സ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന  യോഗത്തില്‍ ബിജോയ് മണര്‍കാട്ട്, സെക്രട്ടറി ഡെയ്‌സി തോമസ്, ജോജോ ചക്കാമ്പുഴ, രാജു പെരിയകലത്തില്‍, മാര്‍ഗരറ്റ് മറ്റക്കര എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments