Breaking...

9/recent/ticker-posts

Header Ads Widget

ഓടകള്‍ക്കു മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പു കുഴലുകള്‍ അപകട ഭീഷണിയാകുന്നു.




പാലാ നഗരത്തില്‍ ഓടകള്‍ക്കു മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പു കുഴലുകള്‍ അപകട ഭീഷണിയാകുന്നു. കിഴതടിയൂര്‍ ബാങ്കിന് സമീപത്ത് പ്രധാന റോഡിന് മുകളില്‍  സ്ലാബിന് പകരം ഇരുമ്പു കുഴലുകള്‍ ഉള്ള മൂടിയില്‍ ചവിട്ടുന്നവര്‍ തെന്നി വീഴുന്നതായി പരാതി. കഴിഞ്ഞവര്‍ഷം ഈ  ഭാഗത്ത് റോഡില്‍ കുഴി ഉണ്ടായതിനെ തുടര്‍ന്ന് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓട നിര്‍മ്മിച്ചിരുന്നു. ഈ ഭാഗത് നടപ്പാതയായില്‍ സ്ലാബിനു പകരം ഇരുമ്പ് കുഴലുകളാണ് PWD സ്ഥാപിച്ചിരിക്കുന്നത് . മഴക്കാലത്ത് ഇരുമ്പ് കുഴലില്‍ ചവിട്ടുമ്പോള്‍ തെന്നുന്നത്  കാല്‍നടയാത്രക്കാര്‍ക്ക് അപകട ഭീഷണിയാവുകയാണ്.  സമീപ കാലത്ത് നിരവധി ആളുകള്‍ ഇവിടെ തെന്നി വീണിട്ടുണ്ട് . ജനറല്‍ ആശുപത്രി ജംഗ്ഷന്‍ ഭാഗത്ത് നിന്ന് കാല്‍നടയായി കിസ്‌കോ ഭാഗത്തേക്ക് നടന്നു വരുമ്പോള്‍ പാതയില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഇരുമ്പ് കുഴലുകളില്‍ കാലുകള്‍ ഇടിച്ച് പരിക്ക് ഏല്‍ക്കുന്നതും പതിവാണ്.




Post a Comment

0 Comments