Breaking...

9/recent/ticker-posts

Header Ads Widget

പാമ്പാടിയില്‍ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.



പാമ്പാടിയില്‍ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി കാട്ടാംകുന്നേല്‍ ഭാഗത്ത്  ആരോലില്‍ ഷാജി എ.എം (47), പാമ്പാടി മഞ്ഞാടി കുളങ്ങര അമല്‍ മനോജ് (26), പാമ്പാടി പാറാമറ്റം ഭാഗത്ത് ചിറക്കല്‍ സജിമോന്‍ സി.റ്റി(49) എന്നിവരെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ മൂവരും  ചേര്‍ന്ന് പതിനാലാം തീയതി രാത്രി  9:30 മണിയോടുകൂടി  പാമ്പാടി സമ്മര്‍ സാന്‍ഡ് ബാറിന്റെ പാര്‍ക്കിംഗ് ഏരിയായില്‍,  വച്ച് യുവാവിനെ മര്‍ദ്ദിക്കുകയും, കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. പിക്കപ്പ് വാനിന്റെ ഡ്രൈവറായ യുവാവ്  വാഹനം ഓടിച്ചു വരുന്ന സമയം നെടുംകുഴി ഭാഗത്ത്  ഇവര്‍ ചീത്ത വിളിച്ചതിനെ യുവാവ് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം ഇവര്‍ യുവാവിന്റെ വാഹനത്തെ പിന്തുടരുകയും ഇത് കണ്ട യുവാവ് തന്റെ വാഹനം സമ്മര്‍ സാന്‍ഡ് ബാറിന്റെ പാര്‍ക്കിംഗ് ഏരിയായിലേക്ക് കയറ്റുകയായിരുന്നു. പിന്തുടര്‍ന്ന് എത്തിയ ഇവര്‍ ഇവിടെ വച്ച് യുവാവിനെ ആക്രമിക്കുകയായിരുന്നു. യുവാവിനെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ചെന്ന യുവാവിന്റെ സുഹൃത്തുക്കളെയും ഇവര്‍ മര്‍ദ്ദിക്കുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇവരെ  പിടികൂടുകയുമായിരുന്നു. പാമ്പാടി സ്റ്റേഷന്‍ എസ്.എച്ച്.ഒ സുവര്‍ണ്ണ കുമാര്‍.ഡി , എസ്.ഐ ലെബിമോന്‍ കെ.എസ്,രമേഷ് കുമാര്‍,എ.എസ്.ഐ ആന്റണി മൈക്കിള്‍,സി.പി.ഒ ഷമീം എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍  ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments