Breaking...

9/recent/ticker-posts

Header Ads Widget

ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയായി



സംസ്ഥാനത്ത് ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനായുള്ള അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയായി. ഇത്തവണ 4,58,733 വിദ്യാര്‍ത്ഥികളാണ് തുടര്‍ പഠനത്തിനായി അപേക്ഷ നല്‍കിയിട്ടുള്ളത്.  42,413 പേരാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അപേക്ഷ നല്‍കിയിട്ടുള്ളത്. അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയായതോടെ ജൂണ്‍ 13-ന് ട്രയല്‍ അലോട്ട്‌മെന്റ് പ്രഖ്യാപിക്കും. ഇത്തവണ ഏറ്റവും കൂടുതല്‍ അപേക്ഷ ലഭിച്ചിട്ടുള്ളത് മലപ്പുറം ജില്ലയില്‍ നിന്നാണ്. അപേക്ഷകരുടെ എണ്ണത്തില്‍ വയനാടാണ് ഏറ്റവും പുറകില്‍. കോട്ടയം ജില്ലയില്‍ 22,850 പേരാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.




Post a Comment

0 Comments