ആശുപത്രിയില്‍ എത്തി ഡോക്ടറെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭരണങ്ങാനം ഇടപ്പാടി തെക്കേനാഗത്തിങ്കല്‍ റോണി രാജന്‍ എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത് . ഇയാള്‍ ഇന്നലെ രാത്രി പാലാ കെ.എം മാണി മെമ്മോറിയില്‍ ജനറല്‍ ആശുപത്രിയില്‍ എത്തുകയും ഒ.പി ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഡ്യൂട്ടി ഡോക്ടറോട് തര്‍ക്കിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയുമായിരുന്നു. ഡോക്ടറുടെ പരാതിയെ തുടര്‍ന്ന് പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷന്‍ എസ്.എച്ച്.ഓ കെ.പി ടോംസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ്ചെയ്തത്.





0 Comments