Breaking...

9/recent/ticker-posts

Header Ads Widget

വീട്ടമ്മയെ ജാതി പേര് വിളിച്ച് അപമാനിച്ച കേസില്‍ മധ്യവയസ്‌ക്കനെ പോലീസ് അറസ്റ്റ് ചെയ്തു.



വീട്ടമ്മയെ ജാതി പേര് വിളിച്ച് അപമാനിച്ച കേസില്‍ മധ്യവയസ്‌ക്കനെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ പടിഞ്ഞാറെക്കുറ്റ്  ജോളി സ്റ്റീഫന്‍  എന്നയാളെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ 31 ആം തീയതി  വീട്ടമ്മയും മക്കളെയും ചീത്ത വിളിക്കുകയും,  ഭീഷണിപ്പെടുത്തുകയും ,ജാതി പേര് വിളിച്ച് അപമാനിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയും ചെയ്തു. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കോട്ടയം ഡി.വൈ.എസ്.പി അനീഷ് കെ ജി, ഏറ്റുമാനൂര്‍  സ്റ്റേഷന്‍ എസ്.എച്ച്. ഓ പ്രസാദ് അബ്രഹാം വര്‍ഗീസ്, എസ്.ഐ സെയിത് മുഹമ്മദ്, സി.പി. ഓ മാരായ ലിനീഷ്, നിതിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.




Post a Comment

0 Comments