Breaking...

9/recent/ticker-posts

Header Ads Widget

ലോട്ടറി വില്‍പ്പനക്കാരനെ ആക്രമിച്ച കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു



ലോട്ടറി വില്‍പ്പനക്കാരനെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ രണ്ടു പേരേ പോലീസ് അറസ്റ്റ് ചെയ്തു. പാലാ ളാലം പരുമലക്കുന്ന് ഭാഗത്ത്  ജോജോ ജോര്‍ജ്, ഇടുക്കി വാത്തിക്കുടി മേരിഗിരി ഞാറക്കവല ഭാഗത്ത്  രാഹുല്‍ എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ്  ചെയ്തത്. ഇവര്‍ ഇന്നലെ രാത്രി പാലാ പഴയ ബസ് സ്റ്റാന്‍ഡില്‍ ലോട്ടറി കച്ചവടം നടത്തുന്നയാളോട്  പൈസ ചോദിച്ച് ചെല്ലുകയും എന്നാല്‍ കച്ചവടക്കാരന്‍ പണം കൊടുക്കാത്തതിലുള്ള വിരോധം മൂലം ഇയാളെ മര്‍ദ്ദിക്കുകയും,  പോക്കറ്റില്‍ ഉണ്ടായിരുന്ന  പൈസ ബലമായി തട്ടിയെടുക്കുകയുമായിരുന്നു. ഇയാളുടെ പരാതിയെ തുടര്‍ന്ന് പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. ഇവരില്‍ ഒരാളായ ജോജോ ജോര്‍ജിന് പാലാ സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.  പാലാ സ്റ്റേഷന്‍ എസ്.ഐ ബിനു വി.എല്‍, എ.എസ്.ഐ മാരായ ഉമേഷ് കുമാര്‍, ബിജു കെ.തോമസ്, സി.പി.ഓ മാരായ രഞ്ജിത്ത് ,അരുണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ഹാജരാക്കി




Post a Comment

0 Comments