Breaking...

9/recent/ticker-posts

Header Ads Widget

മധ്യവയസ്‌കനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.



വഴിയാത്രക്കാരനായ മധ്യവയസ്‌കനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുമരകം ചൂള ഭാഗത്ത്  രഞ്ജിത്ത് കുമാര്‍ എന്നയാളെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ വഴിയിലൂടെ നടന്നു പോവുകയായിരുന്ന    മധ്യവയസ്‌കനെയാണ്  ചുങ്കം തേക്കുപാലം ഭാഗത്ത് വച്ച് ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇവര്‍ തമ്മില്‍ മുന്‍പ് വാക്ക് തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ്  മധ്യവയസ്‌കനെ   ഇയാള്‍ ആക്രമിച്ചത്. പരാതിയെ തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും  ഇയാളെ പിടികൂടുകയുമായിരുന്നു. ഗാന്ധിനഗര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ ഷിജി കെ, എസ്.ഐ സുധി. കെ.സത്യപാലന്‍, വിജയപ്രസാദ്,  സി.പി.ഒ സോണി എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കി.




Post a Comment

0 Comments