കല്ലറ വച്ചൂര്‍ റോഡില്‍ നീരൊഴുക്ക് ജംഗ്ഷനു സമീപം റോഡ് തകര്‍ന്ന് കുളമായി മാറി. കാല്‍നടയാത്രക്കാരും ഇരുചക്രവാഹനക്കാരും അടക്കമുള്ളവര്‍ ദുരിതത്തിലായിരിക്കുകയാണ്. റോഡ് തകര്‍ന്നിട്ട് മൂന്നു വര്‍ഷത്തോളമായതായി നാട്ടുകാര്‍ പറഞ്ഞു. ജങ്കാര്‍ സര്‍വീസ് പോലെയാണ് ഇവിടെ വാഹനങ്ങള്‍ കടന്നു പോകുന്നത്. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന പാതയിലാണ് റോഡ് കുളമായി കിടക്കുന്നത്. റോഡ് സഞ്ചാരയോഗ്യമാക്കുവാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മഴക്കാലമാകുന്നതോടെ റോഡിലെ കുഴിയില്‍ വീണ് വാഹന യാത്രക്കാര്‍ അപകടത്തില്‍ പെടുന്നതും നിത്യ സംഭവമായി മാറിയിട്ടുണ്ട്. വ്യാഴാഴ്ച സ്‌കൂട്ടര്‍ യാത്രിക ഈ വെള്ളക്കെട്ടില്‍ വീണെങ്കിലും കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. അപകട മേഖലയായി മാറിയ റോഡില്‍ ഗതാഗതക്കുരുക്കും ദുരിതമാവുകയാണ്. ഇരുചക്ര വാഹന യാത്രക്കാര്‍ ഇവിടെയെത്തുമ്പോള്‍ പിന്‍സീറ്റിലുള്ളവരെ ഇറക്കിയാണ് മറുകരയില്‍ എത്തുന്നത്. രാഷ്ട്രീയപാര്‍ട്ടികള്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയെങ്കിലും അധികൃതരുടെ അനാസ്ഥ തുടരുകയാണ്. എ ഐ ക്യാമറയിലൂടെ മോട്ടോര്‍ വാഹന നിയമലംഘനത്തിന് ലക്ഷങ്ങള്‍ പിഴയീടാക്കുന്ന സര്‍ക്കാരിന് റോഡ് നന്നാക്കുവാന്‍ ബാധ്യതയില്ലേ എന്ന ചോദ്യവുംഉയരുന്നുണ്ട്.


.webp)


0 Comments