Breaking...

9/recent/ticker-posts

Header Ads Widget

ഇടതുസര്‍ക്കാരിന്റെ അഴിമതി തുറന്നുകാട്ടുന്നവരെ പ്രതിക്കൂട്ടില്‍ ആക്കാന്‍ ശ്രമം-സജി മഞ്ഞക്കടമ്പില്‍



ഇടതുസര്‍ക്കാരിന്റെ അഴിമതി തുറന്നുകാട്ടുന്നവരെ പ്രതിക്കൂട്ടില്‍ ആക്കി  പുകമറ സ്യഷ്ടിച്ച് അഴിമതിയും ,വിലക്കയറ്റവും,കാര്‍ഷിക വിളകളുടെ വിലയിടിവുമടക്കമുള്ള  വിഷയങ്ങളില്‍ നിന്നും  ചര്‍ച്ച വഴി മാറ്റി രക്ഷപെടന്‍ വിഫലശ്രമം നടത്തുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. പിണറായി സര്‍ക്കാരിന്റെ കീഴില്‍ നടന്ന ഭീകരമായ അഴിമതികളായ എ.ഐക്യമറ, കെ. ഫോണ്‍ , മെഡിക്കല്‍ സര്‍വ്വിസ് കേര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മരുന്ന് ഗോഡൗണുകളിലെ കൃത്രിമ തീപിടുത്തം, വന്യമൃഗ ആക്രമണം, മയക്കുമരുന്ന് വ്യാപനം, എന്നിവ തുറന്നു കാട്ടാന്‍ യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 20ന് കേരളത്തിലെ 140 നിയോജകമണ്ഡലം കേന്ദ്രങ്ങളിലും നടക്കുന്ന അഴിമതി വിരുദ്ധ സായാഹ്ന സദസ് നടക്കും. പാലാ കുരിശുള്ളി ജംഗ്ഷനില്‍  ചൊവ്വാഴ്ച്ച  നടക്കുന്ന  ജനകീയ സദസിനെുറിച്ച്  യുഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ആലോചനാ യോഗം സജി മഞ്ഞക്കടമ്പില്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പാലാ നിയോജകമണ്ഡലം ചെയര്‍മാന്‍ പ്രൊഫ.  സതീശ് ചൊള്ളാനി അധ്യക്ഷനായിരുന്നു. കേരള കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് ജോര്‍ജ് പുളിങ്കാട്, കോണ്‍ഗ്രസ് പാലാ ബ്ലോക്ക് പ്രസിഡണ്ട് എന്‍ സുരേഷ്, ആര്‍ സജീവ്, ചാക്കോ തോമസ്, ആര്‍ പ്രേംജി ,തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments