Breaking...

9/recent/ticker-posts

Header Ads Widget

കാനം രാജേന്ദ്രന്റെ നിലപാട് ഇരട്ടത്താപ്പും വിചിത്രവുമാണെന്ന് സജി മഞ്ഞക്കടമ്പില്‍



മാധ്യമ പ്രവര്‍ത്തക അഖില നന്ദകുമാറിനെതിരെ പോലീസ് കേസെടുത്തതിനെ ന്യായീകരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് ഇരട്ടത്താപ്പും വിചിത്രവുമാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. എംജി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയും, കോട്ടയം ജില്ലക്കാരിയും ആയിരുന്ന എഐഎസ്എഫ് വനിതാ നേതാവ് നിമിഷ രാജു എന്ന പട്ടികജാതി വിഭാഗക്കാരിയായ പെണ്‍കുട്ടിയെ ആര്‍ഷോ അപമാനിച്ചുവെന്നും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നും സിപിഐക്കും  പോലീസിനും രേഖാമൂലം പരാതി നല്‍കിയിട്ടും മാധ്യമങ്ങളുടെ മുന്നില്‍ പരസ്യമായി വിളിച്ചു പറഞ്ഞിട്ടും എന്തുകൊണ്ടാണ് അര്‍ഷോയ്ക്ക് എതിരെ കേസെടുപ്പിക്കുവാന്‍ സിപിഐ ശ്രമിക്കാത്തത് എന്ന് വ്യക്തമാക്കണമെന്നും യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ആവശ്യപ്പെട്ടു.




Post a Comment

0 Comments