Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വിതരണം ചെയ്തു.



സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ വിദ്യാഭ്യാസമന്ത്രി  വി ശിവന്‍കുട്ടി വിതരണം ചെയ്തു. തമ്പാനൂര്‍ ശിക്ഷക് സദനില്‍ നടന്ന അവാര്‍ഡ് വിതരണ സമ്മേളനത്തില്‍ മന്ത്രി ആന്റണി രാജു അധ്യക്ഷനായിരുന്നു. LP, U,P ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങളി ലെ അധ്യാപകര്‍ക്കാണ് 2021-22 അധ്യയന വര്‍ഷത്തെ അവാര്‍ഡ് നല്‍കിയത്. പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍, മാതൃക ക്ലാസ്,  അഭിമുഖം എന്നിവയിലെ മികവും പരിഗണിച്ചാണ് വിദഗ്ധ സമിതി അവാര്‍ഡിനര്‍ഹരായ അധ്യാപകരെ തെരഞ്ഞെടുത്തത്. കോട്ടയം ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 3 അധ്യാപകരും അവര്‍ഡുകള്‍ സ്വീകരിച്ചു. കുറിച്ചിത്താനം S KV HSS മുന്‍ പ്രിന്‍സിപ്പല്‍  പി.പി നാരായണന്‍ നമ്പൂതിരി,  പാലാ സെന്റ് തോമസ് ഹയര്‍സെക്കഡറി സ്‌കൂള്‍ മുന്‍  പ്രിന്‍സിപ്പല്‍ മാത്യു കുര്യാക്കോസ്, കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ജി.എച്ച്.എസ് അധ്യാപിക  സിസ്റ്റര്‍ ജിജി പി ജെയിംസ് എന്നിവരാണ് ജില്ലയില്‍ നിന്നും അധ്യാപക അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയത്.




Post a Comment

0 Comments