പൂവരണി ഗവണ്‍മെന്റ് യു.പി സ്‌കൂളിന് എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും അനുവദിച്ച പുതിയ വാന്‍ തോമസ് ചാഴികാടന്‍ എം.പി ഫ്ളാഗ് ഓഫ് ചെയ്തു. സ്‌കൂളിലെ അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി ളാലം ബ്ലോക്ക് പഞ്ചായത്തും മീനച്ചില്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി നിര്‍മിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാലയും നിര്‍വഹിച്ചു. 12 ലക്ഷം രൂപ വിലയുള്ള ടാറ്റാ വിന്‍ജെര്‍ മോഡല്‍ വാനാണ് അനുവദിച്ചത്. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളില്‍ 85 വിദ്യാര്‍ഥികളാണ് പൂവരണി സ്‌കൂളില്‍ പഠിക്കുന്നത്. ഉള്‍പ്രദേശങ്ങളില്‍നിന്ന് കടന്നു വരുന്ന കുട്ടികളുടെ യാത്രയ്ക്ക് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു. ഈ വിഷയം ചൂണ്ടിക്കാട്ടി എം. പിക്ക് സമര്‍പ്പിച്ച നിവേദനത്തേത്തുടര്‍ന്നാണ് സ്‌കൂളിന് വാന്‍ അനുവദിച്ചത്. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ളാലം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷിബു പൂവേലി, ജോസ് ചെമ്പകശ്ശേരി, മീനച്ചില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേര്‍ലി ബേബി, മീനച്ചില്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പുന്നൂസ് പോള്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ സാജോ ജോണ്‍ പൂവത്താനി, നളിനി ശ്രീധരന്‍, പി. വി. വിഷ്ണു, ജയശ്രീ സന്തോഷ്, ഹെഡ്മാസ്റ്റര്‍ ഷിബുമോന്‍ ജോര്‍ജ്ജ്, പിടിഎ പ്രസിഡന്റ് സി നവീന്‍കുമാര്‍, ബിജു ജേക്കബ്, ലിന്‍സി മാര്‍ട്ടിന്‍, വനിതാ വികസന കോര്‍പറേഷന്‍ അംഗം പെണ്ണമ്മ ജോസഫ്, പാലാ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ. ബി. ശ്രീകല എന്നിവര്‍ പങ്കെടുത്തു.





0 Comments