അന്താരാഷ്ട്ര രക്തദാന ദിനത്തോട് അനുബന്ധിച്ച് എസ്.എച്ച് മെഡിക്കല്‍ സെന്ററില്‍ നൂറാമത് രക്തദാന ക്യാമ്പ് നടന്നു. എസ്.എച്ച് മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്കിന്റെ 27-ാമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് ലയണ്‍സ് ക്ലബ് 318 B യുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തിയത്. വാര്‍ഷികാഘോഷത്തിന്റെയും, രക്തദാന ക്യാമ്പിന്റെയും ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സണ്ണി വി സ്‌കറിയ, ബിനു ജോര്‍ജ്ജ്, ഷിബു തെക്കേമറ്റം, സിസ്റ്റര്‍ കാതറൈന്‍ നെടുമ്പുറം, സിന്‍സി പാറയില്‍, ഡോ. കുര്യന്‍ സേവ്യര്‍ MD , സിസ്റ്റര്‍ ആലിസ് മണിയങ്ങാട്ട്, സിസ്റ്റര്‍ അനിലിറ്റ്, മഞ്ജു പൊന്നച്ചന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. കുഞ്ഞൂഞ്ഞമ്മ , ബിനു ജോര്‍ജ്ജ്, ഷിബു തെക്കേമറ്റം, സിസ്റ്റര്‍ ജോയല്‍ എന്നിവരെ ആദരിച്ചു. ഇതോടൊപ്പം ഉത്തരവാദിത്വ ടൂറിസം പരിപാടിയുടെ ഭാഗമായി ചേംബര്‍ ഓഫ് വേമ്പനാട് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സും , എസ്.എച്ച്.എം.സി ബ്ലഡ് ബാങ്കും ചേര്‍ന്ന് കുമരകം ഗോകുലം ഗ്രാന്‍ഡ് റിസോര്‍ട്ടിലും രക്തദാന ക്യാമ്പ് നടത്തി. കുമരകത്തു വെച്ച് നടന്ന ക്യാമ്പ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു. കൂടാതെ കോട്ടയം ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ എസ്.എച്ച്. മെഡിക്കല്‍ സെന്ററിലെ സോഷ്യല്‍ വര്‍ക്ക് ട്രെയിനീസിന്റെ നേതൃത്വത്തില്‍ രക്തദാന ബോധവല്‍ക്കരണ തീം പ്ലേയും സംഘടിപ്പിച്ചു.





0 Comments