Breaking...

9/recent/ticker-posts

Header Ads Widget

എസ്.പി. പിള്ള യുടെ അനുസ്മരണ സമ്മേളനം തിങ്കളാഴ്ച



ഹാസ്യസമ്രാട്ട് എസ്.പി. പിള്ള യുടെ 38-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം തിങ്കളാഴ്ച നടക്കും. എസ്.പി പിള്ള സ്മാരക ട്രസ്റ്റിന്റെ അഭിമുഖ്യത്തിലാണ് അനുസ്മരണവും വിദ്യാഭ്യാസ പുരസ്‌കാര വിതരണവും നടക്കുന്നത്. വൈകീട്ട് അഞ്ചിന് ഏറ്റുമാനൂര്‍ ഹിന്ദുമതപാഠശാല ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം തോമസ് ചാഴികാടന്‍ എംപി ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് അധ്യക്ഷത വഹിക്കും. തേക്കിന്‍കാട് ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തും. അഡ്വ. കെ. സുരേഷ് കുറുപ്പ് , നഗരസഭാ പ്രതിപക്ഷ നേതാവ് ഇ.എസ്. ബിജു, കൗണ്‍സിലര്‍മാരായ ബീന ഷാജി, രശ്മി ശ്യാം, ഏറ്റുമാനൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എന്‍.പി. തോമസ്, സ്വാഗത സംഘം ചെയര്‍മാര്‍ ഗണേഷ് ഏറ്റുമാനൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സമ്മേളനത്തില്‍  വിദ്യാഭ്യാസ പുരസ്‌കാരവും  കലാപ്രതിഭകള്‍ക്കുള്ള അവാര്‍ഡ് വിതരണവും നടത്തും. ഏറ്റുമാനൂര്‍ നഗരസഭാ പരിധിയിലെ താമസക്കാരായ വിദ്യാര്‍ത്ഥികളില്‍ സ്റ്റേറ്റ്, സി ബി എസ് ഇ, ഐ സി എസ് ഇ സിലബസുകളില്‍ ഈ വര്‍ഷം പത്ത്, 12 ക്ലാസ് പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് / എ വണ്‍ ഗ്രേഡ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവാര്‍ഡ്നല്‍കുന്നത്.




Post a Comment

0 Comments