Breaking...

9/recent/ticker-posts

Header Ads Widget

പ്രസംഗ മത്സരം നടത്തി



ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സന്ദേശവുമായി പ്രസംഗ മത്സരം നടത്തി. ളാലം ബ്ലോക്ക് പരിധിയിലെ  ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി നമുക്ക് ഭക്ഷണമാണ് വേണ്ടത് പുകയിലയല്ല എന്ന  മുദ്രാവാക്യവുമായാണ് മത്സരം സംഘടിപ്പിച്ചത്. മെഡിക്കല്‍ ഓഫീസര്‍ ഡോ.പദ്മരാജന്‍, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ജോസ് അഗസ്റ്റിന്‍ എന്നിവര്‍ വിജയികള്‍ക്ക് സമ്മാന വിതരണം നടത്തി. ഭരണങ്ങാനം അല്‍ഫോന്‍സാ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ലിസിന്‍ ജോര്‍ജ് ഒന്നാം സ്ഥാനം നേടി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിമല്‍കുമാര്‍, പിആര്‍ഒജയലക്ഷ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments