മദ്യപാനത്തിനിടയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മധ്യവയസ്‌ക കൊല്ലപ്പെട്ടു. തലപ്പുലം അമ്പാറയില്‍ ഭാര്‍ഗവി എന്ന 48 കാരിയാണ് മരണമടഞ്ഞത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന കൊച്ചുപുരയ്കല്‍ ബിജുമോനെ പോലീസ് അറസ്റ്റു ചെയ്തു ശനിയാഴ്ച പുലര്‍ച്ചെയാണ് മദ്യപിക്കുന്നതിനിടയില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്. വാക്കുതര്‍ക്കത്തിനിടയില്‍ പാരകൊണ്ട് ഭാര്‍ഗവിയെ മര്‍ദിച്ച് കൊലപ്പെടുകയായിരുന്നു. ഇവര്‍ വിവാഹിതരല്ലെങ്കിലും കുറച്ചു കാലമായി ഒന്നിച്ചു താമസിക്കുകയായിരുന്നു. സംഭവത്തിനിടയാക്കിയ സാഹചര്യങ്ങളെ കുറിച്ച് ഈരാറ്റുപേട്ട പോലീസ് അന്വേഷണമാരംഭിച്ചു.





0 Comments