Breaking...

9/recent/ticker-posts

Header Ads Widget

അഡ്വ. റ്റി.വി. എബ്രഹാമിന്റെ 10-ാം ചരമവാര്‍ഷിക ദിനാചരണവും ജീവകാരുണ്യ ഫണ്ട് വിതരണവും



അഡ്വ. റ്റി.വി. എബ്രഹാം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍, രാഷ്ട്രീയരംഗത്തും പൊതുപ്രവര്‍ത്തന രംഗത്തും  ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്ന  അഡ്വ. റ്റി.വി. എബ്രഹാമിന്റെ 10-ാം ചരമവാര്‍ഷിക ദിനാചരണവും ജീവകാരുണ്യ ഫണ്ട് വിതരണവും മികച്ച വിജയം നേടിയ SSLC  +2 വിദ്യാര്‍ത്ഥികള്‍ ക്കുളള വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും 12ന് നടക്കുമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തകഴി സാഹിത്യ വേദിയുടെ നോവല്‍ പുരസ്‌കാരം നേടിയ  ജോസ് മംഗലശ്ശേരിയെ ചടങ്ങില്‍ ആദരിക്കും. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കൊഴുവനാല്‍ സെന്റ് ജോണ്‍ നെപുംസ്യാന്‍സ് പള്ളിയില്‍ കുര്‍ബ്ബാനയും കബറിടത്തിങ്കല്‍ പ്രാര്‍ത്ഥനയും നടക്കും. വൈകീട്ട്  4ന് പാരീഷ്ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണി എംപി മുഖ്യപ്രഭാഷണം നടത്തും. ഗവണ്‍മെന്റ് ചീഫ് ഡോക്ടര്‍ എന്‍ ജയരാജ്, തോമസ് ചാഴികാടന്‍ എം പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, മാണി സി കാപ്പന്‍ എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, പിസി തോമസ് എക്‌സ് എം പി, തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. വാര്‍ത്ത സമ്മേളനത്തില്‍ അഡ്വ TV എബ്രഹാം ഫൗണ്ടേഷന്‍ ഭാരവാഹികളായ അഡ്വക്കേറ്റ് ഫ്രാന്‍സിസ് തോമസ്, ഷിബു തെക്കേമറ്റം എന്നിവര്‍ പങ്കെടുത്തു




Post a Comment

0 Comments