Breaking...

9/recent/ticker-posts

Header Ads Widget

വൈക്കത്ത് കാര്‍ഷിക ഡി.പി.ആര്‍. ക്ലിനിക്ക് ആരംഭിക്കുമെന്ന് മന്ത്രി പി. പ്രസാദ്.



വൈക്കത്ത് കാര്‍ഷിക ഡി.പി.ആര്‍. ക്ലിനിക്ക് ആരംഭിക്കുമെന്ന് കാര്‍ഷികവികസന-കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. വൈക്കം ബ്ലോക്ക് പഞ്ചായത്തും ഉദയനാപുരം ഗ്രാമപഞ്ചായത്തും ചാലകം പാടശേഖര സമിതിയും സംയുക്തമായി വിളയിച്ച് വിപണിയില്‍ എത്തിച്ച അരി 'ചാലകം റൈസി'ന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കാര്‍ഷിക സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി വിശദമായ പദ്ധതി രേഖകള്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ തയാറാക്കുന്നതിനായാണ് ഡി.പി.ആര്‍. ക്ലിനിക്ക് ആരംഭിക്കുക. നെല്‍കൃഷിയുടെ വികസനത്തിന് പാടശേഖരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കേണ്ടത് അനിവാര്യമാണ്. ചാലകം പാടശേഖരത്തിന്റെ നിലവിലെ ന്യൂനതകള്‍ പരിഹരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും. കൃഷിയെ പുതിയ തലമുറ നെഞ്ചേറ്റുന്നതിന്റെ ഫലമാണ് വൈക്കത്തിന്റെ ബ്രാന്‍ഡായി ചാലകം റൈസ് വിപണിയിലേക്ക് എത്താന്‍ കാരണമെന്നും മന്ത്രി പറഞ്ഞു. സി.കെ. ആശ എം.എല്‍.എ. അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. 30 വര്‍ഷമായി തരിശുകിടന്ന ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ ചാലകം പാടശേഖരത്തില്‍ വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെയും ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെയും പാടശേഖരസമിതിയുടെയും സഹകരണത്തോടെ ബ്ലോക്ക് പഞ്ചായത്തിന്റെ തരിശുരഹിത കൃഷിയിട പദ്ധതിയായ നിറവില്‍ ഉള്‍പ്പെടുത്തിയാണ് കൃഷിയിറക്കിയത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ചാലകത്ത് കൃഷിയിറക്കിയത്.




Post a Comment

0 Comments