പാതയോരങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങള്‍ സാമൂഹ്യ വിരുദ്ധരും മയക്കുമരുന്നു ലോബിയും ദുരുപയോഗം ചെയ്യുന്നതായി പരാതി ഉയരുന്നു. നിരവധി വാഹനങ്ങളാണ് റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്. മോട്ടോര്‍ സൈക്കിളും സ്‌കൂട്ടറും കാറും ബസുമടക്കമുള്ള വാഹനങ്ങളാണ് വര്‍ഷങ്ങളായി റോഡരികില്‍ കിടക്കുന്നത് നാശത്തിലേയ്ക്കു നീങ്ങുന്ന വാഹനങ്ങള്‍ സാമൂഹിക പ്രത്യാഘാതങ്ങളും സൃഷ്ടിക്കുന്നതായി ആക്ഷേപം. മദ്യ മയക്കുമരുന്ന് മാഫികളും ക്രിമിനലുകളും ഇത്തരം വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായും ആക്ഷേപമുണ്ട്. സമീപനാളില്‍ റെന്റ് എ കാര്‍ വാഹനം വാടകയ്‌ക്കെടുത്ത സംഘം വാഹനം റോഡ് പുറമ്പോക്കില്‍ പടുത ഇട്ട് മുടി അതിനുള്ളില്‍ കഞ്ചാവ് സൂക്ഷിച്ചു വില്‍പ്പന നടത്തിയിരുന്നത് പോലീസും എക്‌സൈസും ചേര്‍ന്ന് പിടികൂടിയിരുന്നു. ഏറ്റുമാനൂര്‍ അതിരമ്പുഴ റോഡിലും ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡിലും ഏറ്റുമാനൂര്‍ എറണാകുളം റോഡിലും നിരവധി വാഹനങ്ങളാണ് ഇത്തരത്തില്‍ പാതയോരങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നാളുകളായി കിടക്കുന്നത്. ഇത്തരം വാഹനങ്ങള്‍ നീക്കം ചെയ്യുവാനോ കാല്‍നട യാത്രക്കാരുടെയും വാഹന യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനോ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മോഷ്ടിച്ച ശേഷം ഉപേക്ഷിച്ചവയും പിഴയടക്കാന്‍ കഴിയാതെ ഉപേക്ഷിച്ചവയുമെല്ലാം മയക്കുമരുന്നു വില്പനയ്ക്കും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നതൊഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണുയരുന്നത്.


.webp)


0 Comments