Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും പഠനോപകരണ വിതരണവും



വിശ്വഹിന്ദുപരിഷത്ത് അതിരമ്പുഴ ഖണ്ഡ് സമിതിയുടെയും മാന്നാനം സ്ഥാനീയസമിതിയുടെയും ആഭിമുഖ്യത്തില്‍ പഠനത്തില്‍ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും പഠനോപകരണ വിതരണവും നടന്നു. അതിരമ്പുഴ കുട്ടിപ്പടി ജംഗ്ഷനില്‍ എന്‍ കെ ഗോപാലന്‍ നഗറില്‍ വച്ച് നടന്ന പഠനോപകരണ വിതരണം മുന്‍ DRDO സയന്റിസ്റ്റും സേവാഭാരതി അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്മായ Dr. അനില്‍ രാഘവന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ വിശ്വഹിന്ദു പരിഷത്ത് അതിരമ്പുഴ ഖണ്ഡ് പ്രസിഡന്റ് ബൈജുകുട്ടന്‍ ജെ അദ്ധ്യക്ഷത വഹിച്ചു  സെക്രട്ടറി മോഹന്‍ചന്ദ്രന്‍ നായര്‍ സി അനുഗ്രഹ പ്രഭാഷണം നടത്തി. സ്ഥാനീയ സമിതി സെക്രട്ടറി മുകേഷ് രാജ് എം എം കൃതഞ്ജതയര്‍പ്പിച്ചു. പ്രഖണ്ഡ് ധര്‍മ്മാചാര്യ സമ്പര്‍ക്ക പ്രമുഖ് പി.എസ്സ് രാധാകൃഷ്ണന്‍ , ഖണ്ഡ് വൈസ് പ്രസിഡന്റ് മോന്‍സി, മുരളീദാസ് കെ. ആര്‍, മുന്‍ സ്ഥാനീയ സമിതി പ്രസിഡന്റ് പ്രജിത്ത് ബി.ജി  ദിലീപ്. പി.മാന്നാനം, ഖണ്ഡ് മാതൃശക്തി സംയോജിക ഇന്ദിരാ ശശികുമാര്‍, രാധാമണി രാജപ്പന്‍, മുതിര്‍ന്ന സംഘ് ഭാരവാഹികള്‍ തുടങ്ങിയവര്‍പങ്കെടുത്തു.




Post a Comment

0 Comments